തിരുവമ്പാടിയിലെ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാന്‍ മന്ത്രി ഉത്തരവിട്ടു; യുപി മോഡല്‍ അല്ലെന്ന് കൃഷ്ണന്‍കുട്ടി

കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ നടപടിയുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കണക്ഷന്‍ പുനസ്ഥാപിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കെഎസ്ഇബി ചെയര്‍മാനാണ് നിര്‍ദേശം നല്‍കിയത്. കണക്ഷന്‍ പുനസ്ഥാപിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ ചെന്നാല്‍ അക്രമം ഉണ്ടാകരുതെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കണക്ഷന്‍ വിച്ഛേദിച്ചതിനെതിരെ മന്ത്രി എ.കെ.ശശീന്ദ്രനും രംഗത്തുവന്നിരുന്നു. ദൗര്‍ഭാഗ്യകരമായ പ്രശ്നമാണിത്. പ്രശ്നം വകുപ്പുമന്ത്രി ഗൗരവത്തോടെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്.

കെഎസ് ഇബി ഓഫീസ് ആക്രമിച്ചതില്‍ വൈദ്യുതി വിച്ഛേദിച്ചത് യുപി മോഡല്‍ പ്രതികാര നടപടിയല്ലെന്നാണ് മന്ത്രി കൃഷ്ണന്‍ പറഞ്ഞത്. “കെഎസ്ഇബി ജീവനക്കാരെ മര്‍ദിച്ചു. ഇനിയും മര്‍ദിക്കുമെന്നാണ് പറയുന്നത്. പണം അടച്ച് കണക്ഷന്‍ കിട്ടിയ ശേഷം എന്തിനാണ് മര്‍ദിക്കാന്‍ പോയത്. കണക്ഷന്‍ കിട്ടുന്നത് വൈകിയാല്‍ തല്ലാനും അടിക്കാനും നശിപ്പിക്കാനുമുള്ള അധികാരം ആരെങ്കിലും കൊടുത്തിട്ടുണ്ടോ? ജീവനക്കാരെ സംരക്ഷിക്കാനാണ് കണക്ഷന്‍ വിച്ഛേദിക്കുന്ന നടപടിയുമായി എംഡി നീങ്ങിയത്.” – മന്ത്രി പറഞ്ഞു.

വൈദ്യുതി ബില്‍ കുടിശിക കുടിശിക വന്നതോടെയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് അജ്മലിന്റെ വീട്ടിലെ കണക്ഷന്‍ അധികൃതര്‍ കട്ട് ചെയ്തത്. പണം അടച്ചിട്ടും കണക്ഷന്‍ നല്‍കിയില്ല എന്നാരോപിച്ചാണ് ഇന്നലെ പ്രശ്നങ്ങള്‍ തുടങ്ങിയത്. കണക്ഷൻ പുനസ്ഥാപിക്കാനായി വീട്ടിലെത്തിയ ജീവനക്കാരുമായി അജ്മല്‍ വഴക്കുകൂടി. ഇത് കയ്യാങ്കളിലെത്തി. ജീവനക്കാർ പൊലീസിൽ പരാതിയും നൽകി. ഇതോടെയാണ്
അജ്മലും സഹോദരന്‍ ഷഹദാദുമാണ് കെഎസ്ഇബി ഓഫീസിലെത്തി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ തല്ലി തകര്‍ത്തത്. ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

അക്രമത്തില്‍ മൂന്ന് ലക്ഷം നഷ്ടം വന്നുവെന്നാണ് കെഎസ്ഇബി ജീവനക്കാര്‍ അറിയിച്ചത്. ഈ തുക അടയ്ക്കാതെ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കേണ്ടതില്ലെന്നു ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് അജ്മലിന്റെ മാതാപിതാക്കൾ രാത്രി വൈദ്യുതിഓഫീസ് പടിക്കൽ കുത്തിയിരിപ്പുസമരം നടത്തി. അബ്ദുൽ റസാഖ്, മറിയം എന്നിവരാണ് സമരം നടത്തിയത്. മണിക്കൂറുകളോളം സമരം തുടർന്നു. ഒടുവിൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണ റസാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ കെഎസ്ഇബിക്ക് എതിരെ പ്രതിഷേധമുയര്‍ന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top