മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ഇബി; എസി 26 ഡിഗ്രിക്ക് മുകളില്‍ ക്രമീകരിക്കണം; രാത്രി 9ന് ശേഷം അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കെഎസ്ഇബി. രാത്രി പത്തു മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് നിയന്ത്രണം. രാത്രി 9 മണിക്ക് ശേഷം അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്, എസി 26 ഡിഗ്രിക്ക് മുകളില്‍ ക്രമീകരിക്കണം എന്നിവയാണ് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം കെഎസ്ഇബി സര്‍ക്കാരിന് റിപ്പോര്‍ട്ട്‌ നല്‍കും. മേഖല തിരിച്ചുള്ള നിയന്ത്രങ്ങളും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പാലക്കാട് ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ സര്‍ക്കുലര്‍ ഇറക്കി.

വൈദ്യുതി നിയന്ത്രണം ജല വിതരണത്തെ ബാധിക്കാതിരിക്കാന്‍ വാട്ടർ അതോറിറ്റി പംബിങ് ക്രമീകരിക്കാന്‍ നിര്‍ദേശമുണ്ട്. ലിഫ്റ്റ് ഇറിഗേഷൻ പമ്പുകൾ പീക്ക് സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ലോഡ്ഷെഡിങ് വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പകരം വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍.

അപ്പോഴും ലോഡ്ഷെഡിങ് അല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്. കുറച്ചുനാള്‍ കൂടി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തീരുമാനമുണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top