മാസപ്പടിയിൽ കെഎസ്ഐഡിസി ഒന്നും ഒളിച്ചുവയ്ക്കരുതെന്ന് ഹൈക്കോടതി; എസ്എഫ്ഐഒ അന്വേഷണം തുടരാം; അന്വേഷണവുമായി സഹകരിക്കാൻ കെഎസ്ഐഡിസിക്ക് നിർദേശം

തിരുവനന്തപുരം: മാസപ്പടി അന്വേഷണത്തിൽ കെഎസ്ഐഡിസിക്ക് വീണ്ടും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. അന്വേഷണത്തിൽ ഒരു വിവരവും ഒളിക്കാൻ ശ്രമിക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കരിമണൽ കമ്പനിയായ സിഎംആർഎൽ – എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തുന്ന അന്വേഷണം ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിർദ്ദേശം.

ഇടപാടിൽ പങ്കില്ലെന്ന് പറഞ്ഞ് മാറിനിൽക്കാൻ കെഎസ്ഐഡിസിക്ക് ആവില്ല. അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടത്. സിഎംആർഎല്ലിൽ കെഎസ്ഐഡിസിയുടെ ഡയറക്ടർ ഉണ്ടായിരിക്കുകയും, സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകൾ നടക്കുകയും ചെയ്തിരിക്കെ, അന്വേഷണം നടത്താൻ പാടില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് കേന്ദ്രസർക്കാർ ചോദിച്ചു.

ഹർജി ഏപ്രിൽ 5 ന് കോടതി വീണ്ടും പരിഗണിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top