കെഎസ്ആർടിസി വീണ്ടും കാക്കിയണിയുന്നു; മാറുന്നത് നേവി ബ്ലൂ പാന്റ്സും സ്കൈ ബ്ലൂ ഷർട്ടും

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ വീണ്ടും കാക്കിയണിയുന്നു. നിലവിലെ നേവി ബ്ലൂ പാന്റ്സും സ്കൈ ബ്ലൂ ഷർട്ടുമാണ് മാറുന്നത്. പുതിയ രീതി പ്രകാരം പുരുഷ ഡ്രൈവർമാരും കണ്ടക്ടർമാരും കാക്കി നിറത്തിലുള്ള പാന്റ്സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷർട്ടും ധരിക്കണം.
പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം പതിക്കണം. വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ്‌ലെസ് ഓവർകോട്ടും. പെൻ നമ്പർ രേഖപ്പെടുത്തിയ നെയിം ബോർഡ് ധരിക്കണം.
സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ്മാൻ, ഇൻസ്പെക്ടർമാർ എന്നിവര്‍ക്കും ഈ തീരുമാനം ബാധകമാണ്. മെക്കാനിക്, പമ്പ് ഓപ്പറേറ്റർ, ടയർ ഇൻസ്പെക്ടർ, ടയർ റീട്രെഡർ, സ്റ്റോർ സ്റ്റാഫ് എന്നിവർക്ക് നേവി ബ്ലൂ പാന്റ്സും ഷർട്ടും, വനിതകൾക്ക് നേവി ബ്ലൂ സാരിയും ബ്ലൗസും ചുരിദാറുമാണ്.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ യൂണിഫോം ധരിക്കുന്നതിൽനിന്ന് ഒഴിവാക്കി. യൂണിഫോമിൽ ഭേദഗതി വരുത്തിയിട്ടില്ലാത്ത വിഭാഗങ്ങൾ നിലവിലെ യൂണിഫോം പാറ്റേൺ തുടരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here