കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
October 28, 2024 10:20 AM

മലപ്പുറത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.
തിരൂര്‍ സ്വദേശിയായ ഹസീബ് ആണ് മരിച്ചത്. യാത്രക്കാര്‍ക്ക് അപകടമില്ല. നഞ്ചന്‍കോടിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഇന്നലെ വൈകുന്നേരം മലപ്പുറത്ത് നിന്നും തിരിച്ച കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടം. സൂപ്പര്‍ ഡീലക്സ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തല ബസില്‍ ഇടിച്ചതാണ് മരണകാരണം എന്നാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here