അയ്യപ്പഭക്തരെ കയറ്റാൻ പോയ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു; പമ്പയിൽ തലനാരിഴക്ക് ഒഴിവായത് വൻദുരന്തം

പമ്പയിൽ കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പമ്പയിൽനിന്ന് നിലയ്ക്കലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിലയ്ക്കലിൽ നിന്നും അയ്യപ്പ ഭക്തൻമാരെ കയറ്റാൻ പോയതായിരുന്നു ബസ്.

Also Read: ശബരിമലയിൽ സ്പോട്ട് ബുക്കിംഗില്ലെന്ന് ഉറപ്പിച്ച് ദേവസ്വം ബോർഡ്; വരുമാനം മാത്രമല്ല ലക്ഷ്യമെന്ന് വിശദീകരണം

ഇന്ന് പുലർച്ചെ അട്ടത്തോടിനു സമീപമാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു. ഡ്രൈവറും കണ്ടക്ടറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിൽ നിന്നും മൂന്ന് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ഷോർട് സർക്യൂട്ട് ആണ് തീപിടിക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.

Also Read: മ​ണ്ഡ​ല​കാ​ല തീർത്ഥാടനത്തിന് ഒരുക്കങ്ങളായി; ശ​ബ​രി​മ​ല നട ഇന്ന് തുറക്കും

അപകടമുണ്ടായ സമയത്ത് ബസിന് പിന്നാലെ മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. സംഭവസ്ഥലത്ത് മൊബൈൽ ഫോണിന് സിഗ്നൽ ഇല്ലാതിരുന്നതിനാൽ ഫയർ ഫോഴ്സിനെ വിളിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായി ബസ് ജീവനക്കാർ വ്യക്തമാക്കി. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top