കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് വീണ്ടെടുക്കാന്‍ പോലീസ്; കണ്ടക്ടര്‍ സുബിനെ ചോദ്യം ചെയ്യുന്നു; അന്വേഷണം അന്തിമ ഘട്ടത്തില്‍

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തില്‍ ബസിന്റെ മെമ്മറി കാര്‍ഡ് വീണ്ടെടുക്കാനുള്ള ശ്രമവുമായി പോലീസ്. തമ്പാനൂര്‍ പോലീസാണ് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ ചോദ്യം ചെയ്യുന്നത്. യദു ഓടിച്ചിരുന്ന ബസിന്‍റെ കണ്ടക്ടറാണ് സുബിൻ. കേസില്‍ മെമ്മറി കാര്‍ഡ് നിര്‍ണായകമാണ്. അത് എങ്ങനെ നഷ്ടമായി എന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസിക്കും മറുപടിയില്ല. പോലീസ് അന്വേഷണം ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്.

കെഎസ്ആര്‍ടിസി ബസ് മേയറും സംഘവും തടഞ്ഞു നിര്‍ത്തിയതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെയാണ് കേസ്. സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്ന് എഫ്ഐആറിലുണ്ട്. യദു കോടതിയില്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങളാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ 27 ന് രാത്രി പാളയം സാഫല്യം കോംപ്ലക്‌സിനു സമീപം മേയറും എംഎല്‍എയും സഞ്ചരിച്ച കാര്‍ സീബ്ര ലൈനില്‍ കുറുകെയിട്ടു ബസ് തടഞ്ഞതാണു വിവാദമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top