ബസില്‍ കയറി സ്ഥിരം അടിച്ചുമാറ്റല്‍; തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍
August 15, 2024 7:22 AM

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസില്‍ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിനി രാധയാണ് അറസ്റ്റിലായത്. പറവൂരില്‍നിന്ന് ആലുവയ്ക്ക് പോവുകയായിരുന്ന സ്ത്രീയുടെ ബാഗില്‍നിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിക്കുകയായിരുന്നു. ഇത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ പോലീസിൽ വിവരമറിയിച്ചു.
ആലങ്ങാട് പോലീസാണ് അറസ്റ്റ് ചെയ്തത്. കോതമംഗലം, വടക്കാഞ്ചേരി അടക്കം വിവിധ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകളുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here