കെഎസ്ആര്‍ടിസിയിലെ നിര്‍മ്മാണങ്ങള്‍ പിഡബ്ല്യുഡിക്ക്; മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം; ബസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് ടെര്‍മിനലാകും

കെഎസ്ആര്‍ടിസിയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പിഡബ്ല്യുഡി വഴി ചെയ്യാന്‍ തീരുമാനം. ഇരുവകുപ്പുകളിലേയും മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ എന്നിവരെ കൂടാതെ പിഡബ്ല്യുഡി സെക്രട്ടറി, കെഎസ്ആര്‍ടിസി സിഎംഡി, പിഡബ്ല്യുഡി. ചീഫ് എഞ്ചിനീയര്‍, ജനറല്‍ മാനേജര്‍ (പ്രോജക്ട്‌സ്), ഇരുവകുപ്പുകളിലേയും മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകള്‍ പിഡബ്ല്യുഡി വഴി സ്മാര്‍ട്ട് ബസ് ടെര്‍മിനല്‍ ആയിട്ടാകും നിര്‍മ്മിക്കുക. കൂടാതെ മുടങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ മരാമത്ത് പണികളും എംഎല്‍എ ഫണ്ടും പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് പുതുതായി ആരംഭിക്കുന്ന പ്രവര്‍ത്തികളും പിഡബ്ല്യുഡിയാകും ചെയ്യുക. ഓരോ മൂന്നു മാസം കൂടുമ്പോഴും മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും.

ടൂറിസം വകുപ്പും കെഎസ്ആര്‍ടിസിയും സഹകരിച്ച് അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുതിയ പദ്ധതികള്‍ ആസുത്രണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top