കെഎസ്ആർടിസി പ്രതിസന്ധി; സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റമാവശ്യപ്പെട്ട് ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റമാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ഐഎഎസ്. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ശമ്പളം നല്‍കുന്നതിന് പോലും സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും നിലവിലെ പ്രതിസന്ധികളെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കിലൂടെ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഉതുള്‍പ്പടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന വിധത്തില്‍ സംഘടനകളുടെ ഭാഗത്തുനിന്നും എംഎല്‍എമാരുടെ ഭാഗത്തുനിന്നും നിരന്തരം കുറ്റപ്പെടുത്തലുകളുണ്ടാകുന്നു. ശമ്പളവും പെന്‍ഷനും വൈകുന്നതുമായി ബന്ധപ്പെട്ട് സിഎംഡിയും മാനേജ്‌മെന്റും ഹെെക്കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. ഈ സാഹചര്യങ്ങളാണ് രാജിക്ക് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സംഘടനകളുടേയും തൊഴിലാളികളുടെയും ഭാഗത്തുനിന്ന് സഹകരണം ലഭിക്കുന്നില്ല എന്നുമാത്രമല്ല, സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ എല്ലാകുറ്റവും തന്റെയും മാനേജ്‌മെന്റിന്റെയും തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സാമ്പത്തിക സ്ഥിതിയുള്‍പ്പടെയുള്ള വസ്തുതകള്‍ മുന്‍നിർത്തി കെഎസ്ആർടിസി നേരിടുന്ന പ്രശ്നങ്ങള്‍ സമൂഹമാധ്യമത്തിലൂടെ വിശദീകരിക്കാനാണ് ബിജു പ്രഭാകറിന്റെ നീക്കം. ഫെയ്സ്ബുക്കിലൂടെ അഞ്ച് ദിവസങ്ങളിലായി വിശദീകരണം നല്‍കാനാണ് തീരുമാനം. ആദ്യ വിശദീകരണം ഇന്ന് വൈകിട്ട് ആറുമണിക്ക് നല്‍കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top