ഒടുവില്‍ പണിപറ്റിച്ച് കെബി ഗണേഷ്‌കുമാര്‍; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അമ്പരപ്പ്

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത അന്ന് മുതല്‍ ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍ പറയുന്നതാണ്. ജീവനക്കാര്‍ പോലും അത് നടപ്പാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ തന്റെ വാഗ്ദാനം അവസാനം നടപ്പാക്കിയിരിക്കകയാണ് മന്ത്രി. അഞ്ചുകൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഈ മാസം ജീവനക്കാര്‍ക്ക് ഒന്നാംതീയതി ശമ്പളം മുഴുവനായി വിതരണം ചെയ്തു

2020 ഡിസംബര്‍ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. കെഎസ്ആര്‍ടിസി ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. സര്‍ക്കാര്‍ സഹായം, ബാങ്കില്‍ നിന്നുള്ള ഓവര്‍ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചാണ് ശമ്പള വിതിരണം പൂര്‍ത്തിയാക്കിയത്.

കെഎസ്ആര്‍ടിസിയുടെ ഫെയ്സ്ബുക്ക് പേജിലെ കുറിപ്പിന്റെ പൂര്‍ണരൂപം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രില്‍ മാസം ഒന്നാം തീയതി വിതരണം ചെയ്തുതുടങ്ങി. ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടി രൂപ വിതരണം ചെയ്തു പൂര്‍ത്തിയാക്കുന്നതാണ്. 2020 ഡിസംബര്‍ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. തുടര്‍ച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് ബഹു. മുഖ്യമന്ത്രിയുടെയും ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top