കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും അലവൻസും ഇന്ന്

കെഎസ്ആർടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം ഇന്ന് വിതരണം ചെയ്യും. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും, 7500 രൂപ ഓണം അഡ്വാൻസും നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകാനും തീരുമാനമായി.

ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയൻ നേതാക്കൾ എംഡിയെ ധരിപ്പിച്ചിട്ടുണ്ട്. ഇതോടെ 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകൾ പിൻവലിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top