കെഎസ്ആര്‍ടിസി ജീവനക്കാരെ സന്തോഷിക്കൂ; ഒന്നാം തീയതി തന്നെ അക്കൗണ്ടില്‍ ശമ്പളമെത്തുമെന്ന് മന്ത്രി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന പ്രഖ്യാപനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇതിനായുള്ള സര്‍ക്കാര്‍ സഹായം ഉറപ്പാക്കിയിട്ടുണ്ട്.100 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് എസ്ബിഐയില്‍ നിന്ന് എടുത്താകും ശമ്പളം നല്‍കുക. സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമ്പോള്‍ തിരിച്ചടയ്ക്കാനാണ് തീരുമാനം. സര്‍ക്കാര്‍ പ്രതിമാസം രണ്ടു ഗഡുക്കളായി 50കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നുണ്ട്. വരുമാനത്തില്‍ നിന്നും ചെലവ് ചുരുക്കലില്‍ നിന്നും ബാക്കി തുക അടയ്ക്കും.

20 ദിവസം കൊണ്ട് ഓവര്‍ഡ്രാഫ്റ്റ് നികത്തുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കുക. കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. ഇനി ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണ് ഉപയോഗിക്കുകയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പെന്‍ഷനും കൃത്യമായി കൊടുക്കും. വരുമാനത്തിന്റെ 5 ശതമാനം പെന്‍ഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനാവുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top