വിദ്യാര്‍ത്ഥികളുടെ കണ്‍സഷന് ഇനി ഡിപ്പോയില്‍ എത്തി ക്യൂ നില്‍ക്കേണ്ട; ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ സംവിധാനമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ക്യൂ നിന്ന് കണ്‍സഷന്‍ എടുക്കുന്ന രീതിയില്‍ മാറ്റം. ഈ അദ്ധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനമൊരുക്കാന്‍ കെഎസ്ആര്‍ടിസി. കണ്‍സഷനുളള തിരക്കും ലഭിക്കുന്നതിലെ കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. ഇത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന തീരുമാനമാണ്.

കണ്‍സഷന് അപേക്ഷ നല്‍കാന്‍ https://www.concessionksrtc.com എന്ന വെബ്‌സൈറ്റിലെ School Student Registration/College student registration എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ആവശ്യപ്പെടുന്ന രേഖകളും ഇതില്‍ തന്നെ അപ്ലോഡ് ചെയ്യാം. നടപടികള്‍ പൂര്‍ത്തിയായ ശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മെസ്സേജ് ലഭിക്കും. ഈ അപേക്ഷി സ്‌കൂള്‍ അംഗീകരിച്ച ശേഷം ഡിപ്പോയിലെ പരിശോധനക്ക് ശേഷം കണ്‍സഷന്‍ അപ്രൂവ് ചെയ്യും. അപേക്ഷ അംഗീകരിച്ചതായി മെസേജ് വഴിയാകും അറിയിക്കുക. അടയ്‌ക്കേണ്ട തുകയും അറിയിക്കും. തുക അടച്ചാല്‍ ഏത് ദിവസം കണ്‍സെഷന്‍ കാര്‍ഡ് ലഭ്യമാകുമെന്നും എസ്എംഎസ് ലഭിക്കും.

അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനും സൗകര്യമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീല്‍ നല്‍കുവാനായി രജിസ്റ്രര്‍ ചെയ്ത വെബ്‌സൈറ്റില്‍ തന്നെ Appeal Applications എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്വന്തമായോ അക്ഷയ, ഫ്രണ്ട്‌സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top