ക്രിസ്മസ് – ന്യൂ ഇയര്‍; കൂടുതല്‍ ട്രിപ്പുകളുമായി കെഎസ്ആര്‍ടിസി; ചെന്നൈ, ബെംഗളൂരു, മൈസൂര്‍ നഗരങ്ങളിലേക്ക് 38 അധിക സര്‍വീസുകള്‍
ക്രിസ്മസ്- പുതുവത്സര സമയത്ത് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സര്‍വീസുകള്‍ നടത്തും. കേരളത്തിൽ നിന്നും ചെന്നൈ, ബെംഗളൂരു, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസുകൾ കൂടി അധികമായി സര്‍വീസ് നടത്തും. സ്ഥിരം 48 സർവീസുകൾക്ക് പുറമേയാണിത്.
തിരുവനന്തപുരം – കോഴിക്കോട്-കണ്ണൂർ റൂട്ടിലും അധിക സർവീസുകൾ സജ്ജമാക്കുന്നതിനു മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. കോഴിക്കോട് -തിരുവനന്തപുരം നാല് വോൾവോ ബസുകള്‍ , കോഴിക്കോട് – എറണാകുളം നാല് സർവിസുകളും അടക്കം എട്ട് ബസുകൾ കോഴിക്കോട് നിന്നും അധികമായി സർവീസ് നടത്തും.
നാല് മിന്നൽ, നാല് ലോഫ്ലോർ, മൂന്ന് ഡീലക്സ് 5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ തിരുവനന്തപുരം – കണ്ണൂർ , തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ അധിക സർവീസ് നടത്തും.
എറണാകുളം – കോഴിക്കോട്, അടൂർ – കോഴിക്കോട്, കൊട്ടാരക്കര – കോഴിക്കോട്, കുമിളി – കോഴിക്കോട്, എറണാകുളം – കണ്ണൂർ, എന്നിങ്ങനെ അഡീഷണൽ സർവീസുകളും കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങി ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ആവശ്യാനുസരണം ഓപ്പറേറ്റ് ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here