‘നാണം കെടുത്തുന്ന ചീഫ്’; കെഎസ്ആര്‍ടിസി ശമ്പളവിതരണത്തില്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് എത്താത്ത ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കെഎസ്ആര്‍ടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറിയോട് ഇന്ന് നേരിട്ടെത്തി വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേരളീയം പരിപാടിയുടെ തിരക്കുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അഭിഭാഷകൻ അറിയിച്ചതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നത് എന്നാണ് ഹൈക്കോടതി പറഞ്ഞത്. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തിയും രേഖപ്പെടുത്തി. ഇതോടെ രണ്ടരയ്ക്ക് ഹാജരാകാമെന്ന് സർക്കാർ അറിയിച്ചു

കെഎസ്ആർടിസിയില്‍ ശമ്പളം മുടങ്ങുന്നത് പതിവ് വിഷയമാണ്. ഇതിനെതിരെ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതിയുടെ വിമര്‍ശനം ഉണ്ടാകുമ്പോള്‍ ശമ്പളം നല്‍കുകയാണ് പതിവ്. കഴിഞ്ഞ മാസം ശമ്പളം മുടങ്ങിയപ്പോഴാണ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളവിതരണത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയോട് ഇന്ന് ഹാജരാകാന്‍ പറഞ്ഞെങ്കിലും ഹാജരായില്ല. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടിയാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ഉച്ചക്ക് ഹാജരാകുമെന്ന് അറിയിച്ചു. എന്നാല്‍ കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാനാണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top