കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം: സമയപരിധി ഇന്ന് അവസാനിക്കും

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് സർക്കാർ പറഞ്ഞ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഇതുവരെയും ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളത്തിനൊപ്പം നൽകുമെന്ന് പറഞ്ഞിരുന്ന അലവൻസിന്റെ കാര്യത്തിലും തീരുമാനമായില്ല. ധനവകുപ്പ് 40 കോടി രൂപ അനുവദിച്ചെങ്കിലും തുക കെഎസ്ആർടിസി അക്കൗണ്ടിൽ ലഭിക്കാത്തതിനാലാണ് ശമ്പള വിതരണം നടക്കാത്തതെന്ന് അധികൃതർ പറഞ്ഞു.

ശമ്പളം വൈകുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ശമ്പളം നൽകാൻ എല്ലാ തവണയും ഓർമിപ്പിക്കാണോ എന്നാണ് കോടതി ചോദിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം എങ്കിലും കൊടുക്കാൻ നിർദേശിച്ച കോടതി ഇക്കാര്യത്തിൽ സർക്കാർ നിലപാട് എന്തെന്നും ആരാഞ്ഞു. കഴിഞ്ഞ ഓണത്തിന് ശമ്പളം കൂപ്പൺ ആയി നൽകിയതു പോലെ ഇത്തവണ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

അതേസമയം അലവൻസ് തീരുമാനിക്കാനായി ഇന്ന് യൂണിയനുകളും മാനേജ്‌മെന്റുമായി വൈകിട്ട് ചർച്ച നടത്തും. 2750 രൂപ അലവൻസ് വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം എന്നാൽ 1000 രൂപ അലവൻസും 1000 രൂപ അഡ്വാൻസും നൽകാമെന്നാണ് കെഎസ്ആർടിസി നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top