കെഎസ്ആര്‍ടിസിയെ കുടഞ്ഞ് സുപ്രീം കോടതി; ഇന്ധന വില നിര്‍ണ്ണയ രീതി അറിയണമെന്നത് അതിരുകടന്ന ആവശ്യം
രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധന വില നിശ്ചയിക്കുന്ന രീതി അറിയണമെന്ന് കെഎസ്ആര്‍ടിസിയുടെ ആവശ്യത്തെയാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കമ്പനികള്‍ ബള്‍ക്ക് പര്‍ച്ചേസര്‍മാര്‍ക്കുള്ള ഡീസല്‍ നിരക്ക് നിശ്ചയിക്കുന്ന രീതി അറിയണം എന്ന ആവശ്യമാണ് കോര്‍പ്പറേഷന്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍, ഈ ആവശ്യം അതിരുകടന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടിയത്. ജസ്റ്റിസുമാരായ ജെ.ബി പാര്‍ഡിവാല, ആര്‍. മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ബള്‍ക്ക് പര്‍ച്ചേസര്‍മാരില്‍ നിന്ന് ഡീസലിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നിലപാട് ചോദ്യം ചെയ്താണ് കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിദിനം നാല് ലക്ഷത്തിലധികം ലീറ്റര്‍ ഡീസലാണ് എണ്ണകമ്പനികളില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ ബള്‍ക്ക് പര്‍ച്ചേസര്‍ എന്ന നിലയില്‍ വിപണി വിലയേക്കാള്‍ ലിറ്ററിന് ഇരുപത് രൂപയോളം കൂടുതലാണ് പൊതുമേഖല കമ്പനികള്‍ ഈടാക്കുന്നതെന്ന് കെഎസ്ആര്‍ടിസിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ദീപക് പ്രകാശും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. 2015 ലെ കരാര്‍ ലംഘിച്ചാണ് ഈ വിലയീടാക്കലെന്നും വാദിച്ചു.
പൊതുമേഖല എണ്ണക്കമ്പനികളുടെ നിരക്ക് അധികമാണെങ്കില്‍് മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. കോര്‍പ്പറേഷന് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. പിന്നാലെ കെഎസ്ആര്‍ടിസിയുടെ ഹര്‍ജി ത്ള്ളുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here