മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി; 26 താത്ക്കാലികക്കാരെ പിരിച്ചുവിട്ടു; മന്ത്രി ഗണേശന്റെ നിര്‍ണ്ണായക നീക്കം ഞെട്ടിക്കുന്നത്

തിരുവനന്തപുരം : മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 100 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. ഏപ്രില്‍ 1 മുതല്‍ ഇന്നലെ വരെ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗതാഗത മന്ത്രി കെബി ഗണേശ്കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധനകള്‍ നടന്നത്.
60 യൂണിറ്റുകളിലായി 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. സിഫ്റ്റിലെയടക്കം 26 താത്ക്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നടപടി നേരിടുന്നവരില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ മുതല്‍ ഡ്രൈവറും കണ്ടക്ടറും വരെയുണ്ട്.
സ്റ്റേഷന്‍ മാസ്റ്റര്‍ – 1, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ – 2, സെക്യൂരിറ്റി സര്‍ജന്റ് – 1, സ്ഥിരം മെക്കാനിക്ക് – 9, ബദല്‍ മെക്കാനിക്ക് – 1, സ്ഥിരം കണ്ടക്ടര്‍ -22, ബദല്‍ കണ്ടക്ടര്‍- 9 , കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് കണ്ടക്ടര്‍ -1 , സ്ഥിരം ഡ്രൈവര്‍മാര്‍ – 39, ബദല്‍ ഡ്രൈവര്‍മാര്‍ – 10, സ്വിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ – 5 എന്നിങ്ങനെയാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് നടപടി നേരിടുന്ന ജീവനക്കാർ.
ഡ്യൂട്ടിക്കെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കാനാണ് ഉത്തരവ്. പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാലാണ് ഇത്തരമൊരു പരിഷ്‌കരണം കൊണ്ടുവരുന്നതെന്നാണ് മന്ത്രി നല്‍കിയ വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here