ഗ്രാമങ്ങളിലേക്ക് മിനി ബസിൽ മുന്നോട്ട്; എതിർപ്പുകള്‍ അവഗണിച്ച് കെഎസ്ആർടിസി

ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. ഇതിനായി 305 മിനി ബസുകൾ കോർപ്പറേഷൻ വാങ്ങും. ടാറ്റ, അശോക് ലൈലാൻ്റ്, ഐഷർ എന്നീ കമ്പനികളിൽ നിന്നാണ് ഇവ വാങ്ങുന്നത്. 33 സീറ്റുകളുള്ള മിനി ബസുകൾ ടാറ്റയിൽ നിന്നും 36 സീറ്റ് ബസുകൾ അശോക് ലയ്‌ലാൻഡിൽ നിന്നും 28 സീറ്റ് ബസുകള്‍ ഐഷറിൽ നിന്നുമാണ് വാങ്ങുന്നത്.

മൈലേജ് കൂടുതലാണ് എന്നതാണ് കെഎസ്ആർടിസി മിനി ബസുകളുടെ പ്രത്യേക. രണ്ട് ഡോറുകളുള്ള മിനി ബസുകളാണ് വാങ്ങുന്നത്. തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്തുണ്ട്. എന്നാൽ എതിർപ്പ് അവഗണിച്ച് മുന്നോട്ട് പോകാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

മുമ്പ് മിനി ബസുകൾ ഉണ്ടായപ്പോൾ ഓടിച്ച പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സംഘടനകളുടെ എതിർപ്പ്. നേരത്തേ വാങ്ങിയ മിനി ബസുകളുടെ പരിപാലനം കെഎസ്ആർടിസിക്ക് വലിയ പ്രതിസന്ധി ആയിരുന്നു സൃഷ്ടിച്ചിരുന്നത്. സ്പെയർ പാർട്സുകൾ കിട്ടാനില്ലാത്തതിനാൽ അവ പിൻവലിച്ച് പൊളിച്ച് മാറ്റേണ്ടി വന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top