കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഭക്ഷണം; റസ്റ്റോറന്റുകളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ച് കോര്‍പ്പറേഷന്‍
ദീര്‍ഘദൂര സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ നടപടി തുടങ്ങി കെഎസ്ആര്‍ടിസി. വെള്ളവും ഭക്ഷണവും ലഭിക്കാതെ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണമാകും വിതരണം ചെയ്യുക. ഇതിനായി കോര്‍പ്പറേഷന്‍ താല്പര്യപത്രം ക്ഷണിച്ചു. പ്രധാന റസ്റ്റോറന്റുകളോടാണ് താല്പര്യപത്രം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര റൂട്ടുകളില്‍ സ്ഥിതി ചെയ്യുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ റസ്റ്റോറന്റുകളുമായാകും സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭക്ഷണത്തിന്റെ ഗുണനിലവാരും, ശുചിത്വം, മറ്റ് സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചാകും കരാറില്‍ തീരുമാനം ഉണ്ടാവുക.
പ്രധാന നിബന്ധനകള്‍…
- ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വെജ്, നോണ്‍ വെജ് ഭക്ഷണം ന്യായമായ നിരക്കില്‍ നല്‍കുന്ന ഭക്ഷണശാലകളായിരിക്കണം.
- ശുചിത്വമുള്ള അടുക്കളകളും ആവശ്യത്തിന് ഭക്ഷണ സൗകര്യങ്ങളും ഉണ്ടായിരിക്കണം
- ശുചിത്വമുള്ള ടോയ്ലറ്റുകള്‍/മൂത്രപ്പുരകള്‍, വിശ്രമമുറി സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം
- ബസ് പാര്‍ക്കിങ്ങിന് മതിയായ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.
സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here