കെഎസ്‌യു പ്രസിഡന്റിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കി; അച്ചടക്ക സമിതിക്ക് പരാതി; തിരുവഞ്ചൂര്‍ അധ്യക്ഷനായ സമിതി പരിശോധിക്കും

കെഎസ്‌യു ക്യാംപിലെ കൂട്ടത്തല്ല് സംബന്ധിച്ച് കെപിസിസി അന്വഷണ സമതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ പരാതി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരായ റിപ്പോര്‍ട്ടിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് നല്‍കിയതിനെതിരെയാണ് പരാതി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ ജസ്വിന്‍ റോയിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഘടനയെ അപമാനിക്കുന്നതും ആത്മവീര്യം തകര്‍ക്കുന്നതുമാണ് നടപടിയെന്ന് പരാതിയില്‍ പറയുന്നു.

അലോഷ്യസ് സേവ്യറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ക്യാമ്പിലെ കൂട്ടത്തല്ലില്‍ നേതൃത്വത്തിന് ഗുരുതരവീഴ്ചയുണ്ടായിട്ടുണ്ട്. ഒന്നും സംഭവിച്ചിട്ടില്ലെന്ന വാദങ്ങള്‍ ശരിയായ നടപടിയല്ല. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കൂട്ടത്തല്ല് നടന്നില്ലെന്നായിരുന്നു അലോഷ്യസ് സേവ്യറുടെ നിലാപാട്. സംഘടനയെ ആകെ നാണക്കേടിലാക്കിയ കൂട്ടത്തല്ല് ഉണ്ടായിട്ടും സംസ്ഥാന അധ്യക്ഷന്‍ കെപിസിസി അന്വേഷണത്തോട് നിസഹകരണം കാണിച്ചു. ധിക്കാരത്തോടെയായിരുന്നു സമിതിയോട് പെരുമാറിയത്. ഗുരുതരമായ വിഷയങ്ങള്‍ ഉണ്ടാവുമ്പോഴും എല്ലാം ലാഘവത്തോടെ കാണുന്ന സമീപനമാണ് സംസ്ഥാന കെഎസ്‌യു കമ്മിറ്റിക്കെന്നും സമതി റിപ്പോര്‍ട്ട് നല്‍കി.കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീറും ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് എ കെ ശശി അടങ്ങുന്ന സമിതയാണ് അലോഷ്യസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top