മഹാരാജാസിലെ അക്രമത്തിനു പിന്നില്‍ കെഎസ്‌യു- ഫ്രറ്റേണിറ്റി സഖ്യമെന്ന് എസ്എഫ്ഐ; സംഘര്‍ഷം ഇന്ന് പുലര്‍ച്ചെ
കൊച്ചി: മഹാരാജാസ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചത് കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് കോളജ് യൂണിയന്‍ ചെയര്‍മാന്‍ തഹീം റഹ്മാന്‍. അക്രമിസംഘത്തില്‍ കെഎസ്‌യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ ഉണ്ടായതായും ചെയര്‍മാന്‍ ആരോപിച്ചു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും നാടകോത്സവത്തിന്‍റെ ചുമതലക്കാരനുമായിരുന്നു കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍. പരിശീലനത്തിനുശേഷം രാത്രി 12മണിയോടെ ക്യാമ്പസില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പതിനാലാംഗ സംഘം വടിവാളും ബിയര്‍ കുപ്പിയുമായി വന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നെന്ന് ചെയര്‍മാന്‍ ആരോപിച്ചു.
സംഘര്‍ഷത്തില്‍ കൈകാലുകള്‍ക്കും വയറിനും പരിക്കേറ്റ നാസറിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ക്യാമ്പസില്‍ എസ്എഫ്ഐയും ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ചില വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ പറയുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് എസ്എഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റത് എന്നാണ് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here