കെഎസ്‌യു പ്രവര്‍ത്തകയുടെ മൂക്ക് അടിച്ച് പൊട്ടിച്ച് പോലീസ്; മണിക്കൂറുകള്‍ നീണ്ട തെരുവ് യുദ്ധം; നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: മന്ത്രി ആര്‍.ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് വസതിയിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പ്രവര്‍ത്തകരുമായുള്ള കയ്യാങ്കളിയില്‍ കെഎസ്‌യുവിന്‍റെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നസിയ മുണ്ടപ്പള്ളിയുടെ മൂക്ക് പോലീസ് ലാത്തികൊണ്ട് അടിച്ചു പൊട്ടിച്ചു. ചോരയില്‍ കുളിച്ച പ്രവര്‍ത്തകയെ ആശുപത്രിയിലേക്ക് മാറ്റി. അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിലായിരുന്നു മാര്‍ച്ച്‌. സംഘര്‍ഷത്തില്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

മന്ത്രിയുടെ വീടിന് മുന്നിലും പിന്നാലെ പാളയത്തും കെഎസ്‌യു പ്രതിഷേധമുണ്ടായി. പാളയം റോഡ് കെഎസ്‌യു ഉപരോധിച്ചു. പി.പി ചിത്തരഞ്ജൻ എംഎൽഎയുടെ വാഹനം തടഞ്ഞു. കേരളീയം ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കെഎസ്‌യു നെടുമങ്ങാട് ബ്ലോക്ക് ഭാരവാഹി അഭിജിത്തിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയപ്പോള്‍ കന്റോണ്‍മെന്റ് പൊലീസിന്‍റെ വാഹനം തടഞ്ഞ് താക്കോൽ ഊരി എടുത്തിരുന്നു. പ്രതിഷേധം ക്ലിഫ് ഹൗസിലേക്ക് വ്യാപിപ്പിക്കുമെന്നും കെഎസ്‌യു അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top