നെയ്യാര്‍ ക്യാംപിലെ കൂട്ടത്തല്ല് നിഷേധിച്ച് കെഎസ്‍യു നേതൃത്വം രംഗത്ത്; നടന്നത് ചില തര്‍ക്കങ്ങള്‍ മാത്രം; മാധ്യമങ്ങള്‍ പര്‍വതീകരിച്ചു കാണിച്ചെന്ന് അലോഷ്യസ് സേവ്യർ

തിരുവനന്തപുരം: നെയ്യാറിൽ നടന്ന കെഎസ്‌യു സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ല് നിഷേധിച്ച് കെഎസ്‍യു നേതൃത്വം രംഗത്ത്. ചില തര്‍ക്കങ്ങള്‍ ഉണ്ടായി. മാധ്യമങ്ങള്‍ അതിനെ പര്‍വതീകരിച്ച് കാണിക്കുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സംഘര്‍ഷം ചില മാധ്യമങ്ങളുടെ അജണ്ടയാണെന്നും സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.

“ഒരു ക്യാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കമാണ് ഉണ്ടായത്. സംഘടനയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഉണ്ടാകും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ച ആക്കാൻ കാരണക്കാർ ആരെന്ന കാര്യം അന്വേഷിക്കും. അവര്‍ക്കെതിരെയും നടപടി വരും. കെപിസിസി അന്വേഷണത്തോട് സഹകരിക്കും.” – അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ഇന്നലെ അര്‍ധരാത്രിയോടെ നടന്ന ഡിജെ പാര്‍ട്ടിക്കിടയിലാണ് ക്യാംപില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കൂട്ടത്തല്ലില്‍ നേതാക്കള്‍ക്കും പരുക്കേറ്റു. സംഭവം വിവാദമായതോ‌ടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. പഴകുളം മധു, എം.എം.നസീര്‍, എ.കെ.ശശി എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top