കൂട്ടത്തല്ലില്‍ നടപടിയുമായി കെഎസ്‌യു; 4 പേര്‍ക്ക് സസ്‌പെന്‍ഷന്‍; നേതൃത്വത്തിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ സമിതി; കെപിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ലെന്നും കണ്ടെത്തല്‍

തിരുവനന്തപുരം: കെഎസ്‌യു തെക്കന്‍ മേഖലാ പഠനക്യാമ്പിലെ കൂട്ടത്തല്ലില്‍ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍. നെയ്യാര്‍ഡാമിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ക്യാമ്പിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാട്ട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കങ്ങളാണ് അടിപിടിക്ക് കാരണമായത്.

സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിച്ച കെപിസിസിയുടെ മൂന്നംഗ സമിതി കെഎസ്‌യു നേതൃത്വത്തിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കെപിസിസി പ്രസിഡന്റിനോ നേതൃത്വത്തിനോ ക്യാമ്പിനെക്കുറിച്ച് അറിയിപ്പ് നല്‍കിയില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്യാമ്പിലേക്ക് ക്ഷണിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top