വെളിപ്പെടുത്തലിന് ജലീല്‍; പ്രഖ്യാപനത്തെക്കുറിച്ച് സൂചനകളില്ല; സിപിഎമ്മില്‍ ആശങ്ക

പി.വി. അന്‍വറിന് പിന്നാലെ കെ.ടി.ജലീലും സിപിഎമ്മിന് തിരിച്ചടി നല്‍കുമോ? അന്‍വറിനെ മാനസികമായി പിന്തുണയ്ക്കുന്നു എന്ന് പ്രഖ്യാപിച്ച ജലീല്‍ ഇന്ന് ചില വെളിപ്പെടുത്തലുകള്‍ നടത്തും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജലീല്‍ എഴുതിയ ‘സ്വർഗസ്ഥനായ ഗാന്ധിജി’ പുസ്തക പ്രകാശനം ഇന്ന് ഗാന്ധി ജയന്തി ദിനത്തിലാണ്. ഇതിനോട് അനുബന്ധമായി ചില പ്രഖ്യാപനങ്ങള്‍ നടത്തും എന്നാണ് അറിയിച്ചത്.

സിപിഎമ്മിൽ ‘മാപ്പിള ലഹള’ !! പി.വി.അൻവർ ഒറ്റക്കല്ല; മലബാറിനെ കാത്തിരിക്കുന്നത് വമ്പൻ രാഷ്ട്രീയനീക്കങ്ങൾ

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് ജലീല്‍ പറയാന്‍ പോകുന്നത് എന്ന കാര്യത്തില്‍ സിപിഎമ്മിന് ആശങ്കയുണ്ട്. അന്‍വറിനെപ്പോലെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന ശൈലിയല്ല ജലീലിന്റേത്. ജലീലും പാര്‍ട്ടിയെ ആക്രമിച്ച് രംഗത്തുവന്നാല്‍ സിപിഎമ്മിന് അത് വന്‍ തിരിച്ചടിയാകും. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പാര്‍ട്ടിയുടെ സമ്മിതി കുറയും. പക്ഷെ അതിന് ജലീല്‍ തയാറാകില്ല എന്ന വിശ്വാസത്തിലാണ് സിപിഎം.

മുസ്‌ലിം ലീഗില്‍ നിന്നാണ് ജലീല്‍ സിപിഎമ്മില്‍ എത്തിയത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജലീൽ നേതൃത്വവുമായി ഇടഞ്ഞാണ് ഇടതുപക്ഷത്ത് എത്തിയത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയതോടെ ജലീല്‍ താരമായി മാറി. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ തവനൂരിൽ നിന്നാണ് വിജയിച്ചത്.

.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top