അല്‍പം ഉശിര് കൂടും; സ്പീക്കര്‍ക്ക് പരോക്ഷ മറുപടിയുമായി കെടി ജലീല്‍; മക്കയില്‍ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് പിടികിട്ടില്ലെന്ന് പരിഹാസം

നിയമസഭയിലെ പ്രസംഗം നീണ്ടു പോയതിനെ രൂക്ഷമായി വിമര്‍ശിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിന് മറുപടിയുമായി കെടി ജലീല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീല്‍ മറുപടി നല്‍കിയിരിക്കുന്നത്. സ്വകാര്യ സര്‍വകലാശാലാ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്നാണ് ജലീല്‍ കുറിച്ചിരിക്കുന്നത്.

ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണ് നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം ഉശിര് കൂടും. അത് പക്ഷെ മക്കയില്‍ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല എന്ന പരിഹാസവും കുറിപ്പിലുണ്ട്. സ്പീക്കറുടെ പേര് പരാമര്‍ശിക്കാതെയാണ് ജലീലിന്റെ വിമര്‍ശനം മുഴവന്‍.

ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം ‘ഉശിര്” കൂടും. അത് പക്ഷെ, ‘മക്കയില്‍’ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top