KTET 2023: നവംബർ ഏഴ് മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സ്കൂൾതല അധ്യാപക യോഗ്യതാ പരീക്ഷയ്ക്കുള്ള ( കെടിഇടി) വിജ്ഞാപനം പുറത്തിറക്കി. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ, സ്പെഷ്യൽ വിഭാഗം എന്നീ വിഭാഗങ്ങളിലേക്കുള്ള പരീക്ഷാ തിയതിയാണ് പ്രഖ്യാപിച്ചത്. നവംബർ ഏഴ് മുതൽ 17 വരെ ktet.kerala.gov.in വഴി അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി./ എസ്.ടി./ ഭിന്നശേഷി/ കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവുമാണ് അപേക്ഷാഫീസ്.
ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് എന്നീ പേയ്മെന്റ് പോർട്ടലുകളിലൂടെ അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ, യോഗ്യത, മറ്റു വിവരങ്ങൾ ktet.kerala.gov.in, pareekshabhavan.kerala.gov.in ഇനീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഫീസ് അടച്ചു അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ യാതൊരു വിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.
കേരള KTET 2023ന് എങ്ങനെ അപേക്ഷിക്കാം
ഘട്ടം 1: ktet.kerala.gov.in എന്ന കേരള സർക്കാർ വിദ്യാഭ്യാസ ബോർഡിന്റെ (കെജിഇബി) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: ഹോം പേജിൽ വൺ ടൈം രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: സ്ക്രീനിൽ കാണുന്ന ‘ന്യൂ രജിസ്ട്രേഷൻ ” ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 4: നൽകിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നിർദേശങ്ങളും നന്നായി പരിശോധിക്കുക.
ഘട്ടം 5: ‘ന്യൂ രജിസ്ട്രേഷൻ ‘ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ആവശ്യമായ എല്ലാ വിവരങ്ങളും നൽകി ഫോം പൂരിപ്പിച്ച് ആവശ്യമായ സ്കാൻ ചെയ്ത പ്രമാണങ്ങൾ നിർദ്ദിഷ്ട ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
ഘട്ടം 7: അന്തിമ സമർപ്പണത്തിന് മുമ്പ് നൽകിയ എല്ലാ വിശദാംശങ്ങളും പരിശോധിക്കുക.
ഘട്ടം 8: സംവരണ വിഭാഗങ്ങളിൽ (SC/ST/OBC/PH) ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ സമയത്ത് അവരുടെ സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകേണ്ടതുണ്ട്.
ഘട്ടം 9: വിജയകരമായി അപേക്ഷ സമർപ്പിച്ചതിന് ശേഷം KTET അപേക്ഷാ ഫോം 2023 ഓൺലൈനായി ഡൗൺലോഡ് ചെയ്യുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here