കലോത്സവത്തില്‍ കൈപൊള്ളി സര്‍വകലാശാല യൂണിയന്‍; അസാധുവാക്കി വിസിയുടെ ഉത്തരവ്; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിജിപ്പിക്ക് കത്ത്

തിരുവനന്തപുരം : കലോത്സവ വിവാദത്തില്‍ കര്‍ശന നടപടിയുമായി കേരള സര്‍വ്വകലാശാല. നിലവിലെ സര്‍വകലാശാല യൂണിയനെ അസാധുവാക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കി. നിലവില്‍ പഴയ ജനറല്‍ ബോഡിയാണ് യൂണിയന്‍ രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പുതിയ ജനറല്‍ ബോഡി നിലവില്‍ വന്നിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാലാവധി നീട്ടി കൊടുക്കണമെന്ന യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വിസി ഡോ: മോഹനന്‍ കുന്നുമ്മേല്‍ തളളി. സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ക്ക് യൂണിയന്റെ ചുമതല കൈമാറുകയും ചെയ്തു.

കലോത്സവത്തിലെ വിവാദങ്ങളും പരാതികളും സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസിന് കത്ത് നല്‍കാനും. സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോഴ വിവാദം, മത്സരഫലത്തിലെ തിരിമറി, വിധികര്‍ത്താവിന്റെ മരണം തുടങ്ങി കലോത്സവത്തിലെ മുഴുവന്‍ വിവാദങ്ങളും അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുക. കലോത്സവത്തിന്റെ ആദ്യ ദിവസം മുതല്‍ തന്നെ വിവാദങ്ങള്‍ ഏറെയായിരുന്നു. കെ.എസ്.യു വിജയിച്ച് കോളേജുകളിലെ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐക്കാര്‍ മര്‍ ദിക്കുന്നതായി പരാതിയുണ്ടായിരുന്നു. പിന്നാലെയാണ് കോഴ വാങ്ങി മത്സര ഫലം അട്ടിമറിക്കുന്നതെന്ന് ആരോപണം വന്നത്. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

യൂണിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് മൂന്ന് വിധി കര്‍ത്താക്കളെ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ഒരാളാണ് ഇന്നലെ കണ്ണൂരില്‍ ആത്മഹത്യ ചെയ്തത്. ചൊവ്വ സ്വദേശി പി.എന്‍.ഷാജിയെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടത്. മാര്‍ഗം കളിയില്‍ കോഴ വാങ്ങി ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഷാജിക്കെതിരായ പരാതി. ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഷാജിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമാണ് മാര്‍ക്ക് നല്‍കിയതെന്നുമാണ് കുറിപ്പില്‍ പറയുന്നത്. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മര്‍ദനമേറ്റ പാടുകള്‍ മുഖത്തുണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top