മുല്ലപ്പെരിയാറില്‍ ധാരണയില്‍ എത്തുമോ; കുമരകത്ത് കേരള-തമിഴ്നാട് മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയതായി സൂചന

വൈക്കത്ത് തന്തൈ പെരിയാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമായി കേരളത്തിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതായി സൂചന. എന്നാല്‍ വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്.

നാളെയാണ് ചടങ്ങിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനാണ് അധ്യക്ഷത വഹിക്കുന്നത്. സ്റ്റാലിൻ ഉച്ചയോടെ കുമരകത്ത് എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർ‌ശനത്തിനായാണ് കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായിയും കുമരകത്തുണ്ട്‌.

സ്റ്റാലിൻ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലില്‍ എത്തിയാണ് മുഖ്യമന്ത്രി കണ്ടു എന്നാണ് വാര്‍ത്ത വന്നത്. മുല്ലപ്പെരിയാര്‍ വിഷയമാണ് പ്രധാനമായും ചര്‍ച്ചയാകുക. കേരളത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാർ ചർച്ച നടത്തുമെന്ന് മുമ്പ് സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.

മന്ത്രിമാരായ എ.വി.വേലു, എം.പി.സ്വാമിനാഥൻ , ദുരൈമുരുകൻ, തമിഴ്നാട് ചീഫ് സെക്രട്ടറി എൻ.മുരുകാനന്ദം അടക്കമുള്ളവരും സ്റ്റാലിന് ഒപ്പമുണ്ട്. ശക്തമായ സുരക്ഷയാണു വൈക്കത്തും കുമരകത്തും ഒരുക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top