അഖാഡകൾ കുംഭമേളയിലെ പ്രധാന ആകര്ഷണങ്ങള്; എന്താണ് അഖാഡകൾ; പ്രത്യേകതകള്‍ അറിയാം
യുപി പ്രയാഗ് രാജ് മഹാകുംഭമേളയിലെ പ്രധാന ആകര്‍ഷണമായിരുന്നു അഖാഡകൾ. തീര്‍ത്ഥാടകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പതിഞ്ഞതും ഈ അഖാഡകളിലായിരുന്നു. എന്താണ് അഖാഡകള്‍ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അഖാഡ എന്ന പദം കായികരംഗവുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ച് ഗുസ്തിയുമായി. സന്യാസിമാരുടെ 13 പരമ്പരാഗത വിഭാഗങ്ങളെയാണ് അഖാഡകള്‍ പ്രതിനിധീകരിക്കുന്നത്. കുംഭമേള ആത്മീയ ഐക്യത്തിൻ്റെ പ്രതീകമായി വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും, അത് അഖാഡകൾക്കിടയിലുള്ള കടുത്ത മത്സരവുംകൊണ്ട് ശ്രദ്ധേയവുമാണ്.
ഓരോ അഖാഡയും എട്ട് ഡിവിഷനുകളും 52 കേന്ദ്രങ്ങളും ആയി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഡിവൈന്‍ കുംഭ് എക്കോസ് ഓഫ് എറ്റേര്‍ണിറ്റി ഗംഗ, ഷിപ്ര, ഗോദാവരി സംഗം (Divine Kumbh: Echoes of Eternity: Ganga, Shipra, Godavari, and Sangam) എന്ന പുസ്തകത്തില്‍ ദീപക് കുമാർ സെൻ പറയുന്നു. അഖാഡകളുടെ ഉത്ഭവം ചരിത്രത്തിലും പുരാണങ്ങളിലുമാണ്. ഇതിലേക്ക് സന്യാസിമാരെ ഏകോപിച്ചത് ആദി ശങ്കരാചാര്യയാണ്. ജൈവികമായ വികസനമാണ് ഇവയ്ക്ക് പിന്നീട് സംഭവിച്ചത്.
ബ്രിട്ടീഷ് ഭരണത്തിന് മുന്‍പ് ഹരിദ്വാർ കുംഭം കടുത്ത മത്സരാധിഷ്ഠിതമായ രീതിയില്‍ ആയിരുന്നുവെന്നു ചരിത്രകാരനായ കാമ മക്ലീൻ എഴുതിയിട്ടുണ്ട്. കുംഭമേളയ്ക്ക് എത്തുന്നവര്‍ സന്യാസികള്‍ മാത്രമല്ല തീർത്ഥാടന പാതകളിലൂടെ സ്വർണ്ണം, പട്ട്, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള ചരക്കുകൾ കൊണ്ടുപോകുന്ന വ്യാപാരികൾ കൂടിയായിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. മതപരമായ കൂടിച്ചേരലുകളും ഒപ്പം വ്യാപാരവുമാണ് ഇവരുടെ ലക്ഷ്യം. പല അഖാഡകളും കൂലിപ്പടയാളികള്‍ പോലെയും പ്രവര്‍ത്തിച്ചിരുന്നു. ഈ രീതിയില്‍ അവര്‍ സ്വത്തുക്കള്‍ സംരക്ഷിക്കുകയും സാമ്പത്തിക ശക്തി ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അഖാഡകള്‍ ആത്മീയവും സാംസ്കാരികവുമായ കേന്ദ്രങ്ങളായി മാറുകയാണ് ചെയ്തിരിക്കുന്നത്.
13 അഖാഡകളെ ഭക്തി കേന്ദ്രീകരിച്ച് നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു ശൈവ- വൈഷ്ണവ- ഉദാസീന-സിഖ് അഖാഡകള്‍ ആയാണ് ഇവയെ തിരിച്ചിരിക്കുന്നത്.
പരമശിവനെ അനുഗമിക്കുകയും നെറ്റിയിൽ തിരശ്ചീനമായ ത്രിപുണ്ഡ്രം ധരിക്കുകയും ചെയ്യുന്ന സാധുക്കൾ ചേർന്നതാണ് ശൈവ അഖാഡകൾ. വാരണാസി ആസ്ഥാനമാക്കി, പ്രയാഗ്രാജ്, ഹരിദ്വാർ, നാസിക്, ഉജ്ജയിൻ എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം ഇവയ്ക്ക് കേന്ദ്രങ്ങളുണ്ട്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ) പുരുഷന്മാരെ മാത്രം പ്രവേശിപ്പിക്കുന്നു, ഇത് താരതമ്യേന ചെറുതാണ്, 2016 ലെ കണക്കനുസരിച്ച് ഏകദേശം 500 സന്യാസിമാരാണ് ഇതില്‍ ഉള്ളത്.
വൈഷ്ണവ അഖാഡകളുടെ ഉത്ഭവം പതിനെട്ടാം നൂറ്റാണ്ടിലാണ്. ഏഴ് അഖാഡകൾ ഉൾക്കൊള്ളുന്ന അവ പിന്നീട് നിർവാണി, ദിഗംബര, നിർമോഹി എന്നിങ്ങനെ മൂന്നായി പുനഃക്രമീകരിക്കപ്പെട്ടു. ഓരോ വൈഷ്ണവ അഖാഡയും പതാകയിൽ ഭഗവാൻ ഹനുമാന്റെ ചിത്രം ഉള്ളതാണ്. സ്നാന ഘോഷയാത്രകളിൽ ശൈവ അഖാഡകൾക്ക് പിന്നാലെയാണ് നീങ്ങുന്നത്. 450 ശാഖകളിലായി രണ്ട് ലക്ഷത്തോളം സാധുക്കളുള്ള ദിഗംബര അഖാഡയാണ് ഏറ്റവും വലിയ വൈഷ്ണവ അഗാഡ. സീത, ശ്രീരാമൻ, ഹനുമാൻ എന്നിവരെ ആരാധിക്കുന്നു.
‘നിഷ്പക്ഷത’ എന്നർത്ഥം വരുന്ന ഉദാസീന എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഉദാസീന അഖാരകൾ ഉരുത്തിരിഞ്ഞത്. ഉദാസീന അഖാഡകള്‍ ശൈവ-വൈഷ്ണവ-സിഖ് അഖാഡകളുമായി പൂർണ്ണമായി യോജിക്കാത്തവയാണ്.
ഗുരു നാനാക്കിനെ പിന്തുടരുകയും സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്നതുമാണ് സിഖ് അഖാഡകള്‍. സിഖ് അഖാഡയാണ് ആചാരപരമായ സ്നാന ഘോഷയാത്രയിൽ അവസാനമായി പങ്കെടുക്കുന്നത്. ഹരിദ്വാർ ആസ്ഥാനമാക്കി 15,000 ത്തോളം സന്യാസിമാരുള്ള ഈ അഖാഡയ്ക്ക് ഇന്ത്യയിലുടനീളം കേന്ദ്രങ്ങളുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here