കടുവയെ പിടിക്കാൻ കുങ്കിയാനകൾ; വയനാട്ടിൽ നരഭോജി കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്
വയനാട്: വാകേരി കൂടല്ലൂരിലിറങ്ങിയ കടുവയെ കണ്ടെത്താൻ കുങ്കിയാനകൾ. ഇക്കഴിഞ്ഞ ശനിയാഴ്ച കടവയുടെ ആക്രമണത്തിൽ പ്രജീഷ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. നരഭോജിയായ കടുവയെ മയക്കുവെടിവച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. ഇതിന്റെ ഭാഗമായാണ് കുങ്കിയാനകളെ എത്തിച്ചത്. വടക്കനാട് കൊമ്പൻ എന്നറിയപ്പെടുന്ന വിക്രവും കല്ലൂർ കൊമ്പൻ എന്നറയിപ്പെടുന്ന ഭരതനുമാണ് വാകേരിയിൽ എത്തിയത്.
കടുവ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ കുങ്കിയാനകളുടെ പുറത്തുകയറി തിരച്ചിൽ നടത്തുന്നത് സഹായകമാകും എന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ. ഡബ്ള്യ ഡബ്ള്യു എൽ 45 എന്ന 13 വയസുള്ള കടുവയാണ് ജനവാസ മേഖലയിൽ ഇറങ്ങിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നരഭോജിയായതിനാൽ കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളി. ഡോക്ടർമാരും ഷൂട്ടർമാരും ഉൾപ്പെടെയുള്ള സംഘമാണ് കടുവയ്ക്കായി തിരച്ചിൽ നടത്തുന്നത്. അതേസമയം പൂതാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here