സിംഹത്തിനൊപ്പം അഭിനയിച്ച് കുഞ്ചാക്കോ ബോബൻ; ദക്ഷിണാഫ്രിക്കൻ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവച്ച് താരം

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗര്‍ര്‍ര്‍… ഓള്‍ റൈസ്, ദി കിങ് ഈസ് ഹിയര്‍'(Grrr… All Rise, The King is Here). ദക്ഷിണാഫ്രിക്കയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.

എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിനു ശേഷം ജയ് സംവിധാനം ചെയ്യുന്ന ചിത്രം നര്‍മത്തിന്റെ അകമ്പടിയോടെയാണ് ഒരുങ്ങുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്ന ഇദ്രിസ് എല്‍ബയുടെ ബീസ്റ്റില്‍ ‘അഭിനയിച്ച’ അതേ സിംഹം ഇക്കുറി ‘ഗര്‍ര്‍ര്‍’ എന്ന ചിത്രത്തിലും എത്തുന്നു എന്നതാണ് മറ്റൊരു വിശേഷം.

“മൊത്തത്തില്‍ല്‍ ഒരു പേടിയുണ്ടായിരുന്നു. പക്ഷേ എല്ലാവരും ഞങ്ങളെ നന്നായി തന്നെ നോക്കി. എല്ലാ സുരക്ഷാ നടപടികളും ഒരുക്കിയിരുന്നു. ഷോട്ട് എടുക്കുമ്പോള്‍ നല്ല മനസാന്നിധ്യം ആവശ്യമായിരുന്നു. എനിക്ക് റിസ്‌ക് എടുക്കാന്‍ ഇഷ്ടമാണ്. ഞാന്‍ അത് ആസ്വദിച്ചു. ഈ അനുഭവങ്ങളെല്ലാം കിട്ടുന്നത് ഞാന്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമായതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇത്തരം ഭാഗ്യങ്ങള്‍ പാഴാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,” ഒടിടി പ്ലേക്കു നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മദ്യപാനിയായ ഒരു യുവാവ് മൃഗശാലയില്‍ മൃഗങ്ങള്‍ക്കു മുന്നില്‍ വീഴുന്നതും അയാളെ രക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡ് കൂടെ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നര്‍മ രൂപത്തില്‍ എത്തുന്ന ‘ഗര്‍ര്‍ര്‍’ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന്‍ ജയ് കെയാണ്. ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2024 ഫെബ്രുവരിയില്‍ ചിത്രം റിലീസിനെത്തും.

അനഘ എല്‍.കെ., ശ്രുതി രാമചന്ദ്രന്‍, രാജേഷ് മാധവന്‍, ഷോബി തിലകന്‍, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top