വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍; അച്ഛന് ഗുരുതര പരുക്ക്; ലഹരിക്ക് അടിമയായ മകനെ തിരയുന്നു

കുണ്ടറയില്‍ വീട്ടിനുള്ളില്‍ സ്ത്രീ മരിച്ചനിലയില്‍. അച്ഛനെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലും കണ്ടെത്തി. കുണ്ടറ സെന്റ് ജോസഫ് പള്ളിക്കുസമീപം താമസിക്കുന്ന പുഷ്പലതയാണ് മരിച്ചത്. പരുക്കേറ്റ നിലയില്‍ കണ്ട ആന്റണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുഷ്പലതയുടെ മകന്‍ അഖിലിനെ പോലീസ് തിരയുകയാണ്. ഇയാള്‍ ലഹരിക്ക് അടിമയാണ്.
പുഷ്പലതയുടെ മകള്‍ രാവിലെ അമ്മയെ ഫോണ്‍ വിളിച്ചപ്പോള്‍ ആരും എടുത്തില്ല. സംശയം തോന്നി ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ എത്തിയപ്പോഴാണ് ഇവരെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പുഷ്പലതയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കരുതുന്നു.
ലഹരിക്ക് അടിമയായ മകന്‍ വീട്ടുകാരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് പതിവാണ്. മകന്റെ ആക്രമണത്തില്‍ സഹികെട്ട് പുഷ്പലത കുണ്ടറ പോലീസില്‍ പലതവണ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെയും പോലീസ് മകനെ വിളിച്ച് താക്കീത് ചെയ്ത് വിട്ടതാണ്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here