പൗരത്വ ദേദഗതി സമരത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥതയില്ല; നടക്കുന്നത് വെറും ഷോ മാത്രം; യഥാര്‍ത്ഥ പോരാട്ടത്തില്‍ ഇന്ത്യാ മുന്നണിയും ലീഗും; പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഇടതുപക്ഷത്തിന്റേത് വെറും ഷോ മാത്രമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എന്തെങ്കിലും സെന്‍സേഷണല്‍ ഇഷ്യൂ കിട്ടിയാല്‍ ഇടത് മുന്നണി അതിനെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കും. മുസ്ലീം ലീഗ് വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഇടപെടുന്നത്. സിപിഎം സുപ്രീം കോടതിയില്‍ ഒരു പെറ്റീഷന്‍ നല്‍കിയെന്നല്ലാതെ സീരിയസ് ആയി എടുത്തിട്ടില്ല. സീരിയസ് ആണെങ്കില്‍ അതു പ്രകാരം കേസ് നടത്തണം. മുസ്ലീം ലീഗ് മാത്രമാണ് സീരിയസായി പൗരത്വത്തിനെതിരെ പോരാടുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിപിഎം വെറുതെ വക്കീലാപ്പീസില്‍ പോയി ഒരു പെറ്റീഷന്‍ എഴുതിയിട്ടിട്ട് പോരുക മാത്രമാണ് ചെയ്തത്. ലീഗിന്റേതായിരുന്നു ലീഡ് പെറ്റീഷന്‍. കേരളത്തില്‍ വന്ന് സിപിഎം വെറുതെ മൈക്ക് കെട്ടി പ്രസംഗിക്കുകയാണ്. ഇത് കേരളത്തില്‍ മാത്രം നടത്തുന്ന സിപിഎം വക എക്‌സര്‍സൈസാണ്. പൗരത്വ ഭേദഗതി വരാതിരിക്കാന്‍ ആത്മാര്‍ത്ഥമായ നിയമ പോരാട്ടമാണ് ആവശ്യം. അതിന് സിപിഎമ്മിന് കഴിയില്ല. നിയമത്തെ തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയെ അധികാരത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കണം. മത സംഘടനകളെ കൂട്ടുപിടിച്ച് സിപിഎം പ്രചരണം നടത്തുകയാണ്. പൗരത്വ ദേദഗതിക്കെതിരെ ആത്മാര്‍ത്ഥതയുള്ള യഥാര്‍ത്ഥ പോരാട്ടം നടത്തുന്നത് ഇന്ത്യാ മുന്നണിയും മുസ്ലീം ലീഗുമാണ് – യഥാര്‍ത്ഥ പോരാട്ടത്തില്‍ സിപിഎം ഒരിടത്തുമില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി

പൗരത്വ ദേദഗതി സമരത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥതയില്ല; നടക്കുന്നത് വെറും ഷോ മാത്രം; യഥാര്‍ത്ഥ പോരാട്ടത്തില്‍ ഇന്ത്യാ മുന്നണിയും ലീഗും; പി.കെ. കുഞ്ഞാലിക്കുട്ടി.

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഇടതുപക്ഷത്തിന്റേത് വെറും ഷോ മാത്രമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എന്തെങ്കിലും സെന്‍സേഷണല്‍ ഇഷ്യൂ കിട്ടിയാല്‍ ഇടത് മുന്നണി അതിനെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കും. മുസ്ലീം ലീഗ് വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഇടപെടുന്നത്. സിപിഎം സുപ്രീം കോടതിയില്‍ ഒരു പെറ്റീഷന്‍ നല്‍കിയെന്നല്ലാതെ സീരിയസ് ആയി എടുത്തിട്ടില്ല. സീരിയസ് ആണെങ്കില്‍ അതു പ്രകാരം കേസ് നടത്തണം. മുസ്ലീം ലീഗ് മാത്രമാണ് സീരിയസായി പൗരത്വത്തിനെതിരെ പോരാടുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിപിഎം വെറുതെ വക്കീലാപ്പീസില്‍ പോയി ഒരു പെറ്റീഷന്‍ എഴുതിയിട്ടിട്ട് പോരുക മാത്രമാണ് ചെയ്തത്. ലീഗിന്റേതായിരുന്നു ലീഡ് പെറ്റീഷന്‍. കേരളത്തില്‍ വന്ന് സിപിഎം വെറുതെ മൈക്ക് കെട്ടി പ്രസംഗിക്കുകയാണ്. ഇത് കേരളത്തില്‍ മാത്രം നടത്തുന്ന സിപിഎം വക എക്‌സര്‍സൈസാണ്. പൗരത്വ ഭേദഗതി വരാതിരിക്കാന്‍ ആത്മാര്‍ത്ഥമായ നിയമ പോരാട്ടമാണ് ആവശ്യം. അതിന് സിപിഎമ്മിന് കഴിയില്ല. നിയമത്തെ തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയെ അധികാരത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കണം. മത സംഘടനകളെ കൂട്ടുപിടിച്ച് സിപിഎം പ്രചരണം നടത്തുകയാണ്. പൗരത്വ ദേദഗതിക്കെതിരെ ആത്മാര്‍ത്ഥതയുള്ള യഥാര്‍ത്ഥ പോരാട്ടം നടത്തുന്നത് ഇന്ത്യാ മുന്നണിയും മുസ്ലീം ലീഗുമാണ് – യഥാര്‍ത്ഥ പോരാട്ടത്തില്‍ സിപിഎം ഒരിടത്തുമില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top