ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ വീട്ടമ്മയെ കഴുത്തറത്ത് കൊന്ന് സ്വര്‍ണം കവര്‍ന്നു; പ്രതി പിടിയില്‍
തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയിൽ. മുതുവറ സ്വദേശി കണ്ണൻ ആണ് പോലീസിന്റെ പിടിയിലായത്.
നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. സിന്ധുവിന്റെ ഭർത്താവ് സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്.
മോഷണ ശ്രമത്തിനിടെയാണ് പ്രതി വീട്ടമ്മയെ കൊന്നത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. പ്രതിയെ പിടികൂടിയത് നാട്ടുകാര്‍ ആണെന്ന വിവരമാണ് പുറത്തുവന്നത്. കവര്‍ന്ന സ്വര്‍ണം പ്രതിയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here