കൂർമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ചു; ജീവനൊടുക്കലിന്റെ കാരണം അവ്യക്തം

പാലക്കാട്: മലമ്പുഴ കൂർമ്പാച്ചിമലയിൽ കയറി കുടുങ്ങി ഒടുവില്‍ കരസേനയെത്തി രക്ഷിച്ച ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ചു. ബാബുവിന്റെ അമ്മ റഷീദ (46), ഇളയസഹോദരൻ ഷാജി (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം-ചെന്നൈ മെയിലിനുമുന്നിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം.

മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജീവനൊടുക്കലിന്റെ കാരണം അവ്യക്തമാണ്.

കേരളം ആകാംക്ഷയോടെ നിന്നുകണ്ട രക്ഷാദൗത്യമായിരുന്നു കൂർമ്പാച്ചിമലയില്‍ കരസേന പൂര്‍ത്തീകരിച്ചത്. 2022 ഫെബ്രുവരി 9നാണ് ബാബു മലയില്‍ കുടുങ്ങിയത്. 45 മണിക്കൂറാണ് കുടിവെള്ളംപോലുമില്ലാതെ അകപ്പെട്ടത്. രാവിലെ 10 മണിയോടെയാണ് ബാബുവും മൂന്ന് സുഹൃത്തുക്കളും മലമ്പുഴ ചെറാട് കൂര്‍മ്പാച്ചിമല കയറിയത്.

സുഹൃത്തുക്കള്‍ പിന്മാറിയപ്പോള്‍ ബാബു മലകയറ്റം തുടര്‍ന്നു. തിരിച്ചിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കാല്‍വഴുതി 400 മീറ്ററോളം താഴേക്കുവീണു. മലയില്‍ക്കുടുങ്ങിയ വിവരം ബാബുതന്നെ മൊബൈല്‍ഫോണില്‍ സുഹൃത്തുക്കളെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. സംസ്ഥാന രക്ഷാദൗത്യം പരാജയമായപ്പോള്‍ കരസേനയാണ് ബാബുവിനെ രക്ഷിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ഇതേ ഫെബ്രുവരി മാസമാണ് ബാബുവിന്റെ അമ്മയും സഹോദരനും ജീവനൊടുക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top