റെയില്‍വേ ട്രാക്കിലൂടെ നടന്നു; കുറുപ്പന്തറയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കുറുപ്പന്തറ: കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് ട്രെയില്‍ തട്ടി മരിച്ചു. ഇരവിമംഗലം ലക്ഷം വീട് കോളനി കാരുവേലി പറമ്പില്‍ അഭിജിത് (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.

കുറുപ്പന്തറയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയിലുള്ള മള്ളിയൂര്‍ റോഡിലെ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം. കൂട്ടുകാരുമൊത്ത് ഇരവിമംഗലത്ത് നിന്ന് ട്രാക്കിലൂടെ കുറുപ്പന്തറ ഭാഗത്തേക്ക് പോകുന്നതിനിടയില്‍ അഭിജിത്തിനെ ട്രെയിന്‍ തട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കടുത്തുരുത്തി പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അശ്വതി. മകന്‍: അഭിലാഷ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top