കുട്ടനാട് സിപിഐയില്‍ നിന്നും കൂട്ടരാജി; ഇരുകയ്യും നീട്ടി സ്വീകരിച്ച് സിപിഎം

കു​ട്ട​നാ​ട്ടി​ൽ സി​പി​ഐ​യി​ൽ കൂ​ട്ട​രാ​ജി. രാജി വച്ച ഇരുപതോളം പേരും സിപിഎമ്മില്‍ ചേര്‍ന്നു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രും രാ​മ​ങ്ക​രി​യി​ലെ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മു​ൾ​പ്പ​ടെയുള്ളവരാണ് പാര്‍ട്ടി വിട്ടത്.

സി​പി​എം ആലപ്പുഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് രാജി വച്ചവരെ സ്വീ​ക​രി​ച്ചത്. മുന്‍പ് സിപിഎം വിട്ട് സിപിഐയില്‍ പോയവരും തിരികെ എത്തിയിട്ടുണ്ട്. ഏ​രി​യ നേ​തൃ​ത്വ​ത്തോ​ടു​ള്ള എ​തി​ർ​പ്പാ​ണ് രാജിക്ക് പിന്നില്‍. സംഘടനാ തീരുമാനത്തിന് എതിര് നിന്നതിന്റെ പേരില്‍ ഇവര്‍ക്ക് എതിരെ പാര്‍ട്ടി നടപടിക്ക് ഒരുങ്ങുകയായിരുന്നു എന്നാണ് സിപിഐ പ്രാദേശിക ഘടകത്തിന്റെ വിശദീകരണം.

പതിവില്‍ നിന്നും വിഭിന്നമായി സിപിഐ പല ജില്ലകളിലും വിമത പ്രശ്നം നേരിടുന്നുണ്ട്. മലപ്പുറം പൂക്കോട്ടൂരില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഒന്നടങ്കമാണ് പാര്‍ട്ടി വിട്ടത്. മൂന്നൂറോളം പേരാണ് രാജി വച്ചത്. ഇതോടെ പഞ്ചായത്തില്‍ സിപിഐ പ്രവര്‍ത്തനം നാമമാത്രമായി മാറി.

പാലക്കാടും സിപിഐ അതിരൂക്ഷമായ വിമതപ്രശ്നം നേരിടുന്നുണ്ട്. സേവ് സിപിഐ എന്ന സംഘടന രൂപീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. എഐവൈഎഫിന് സമാന്തരമായി യുവജന സംഘടനയും ഇവര്‍ രൂപീകരിച്ചിരുന്നു. പാലക്കാട്ടെ വിമതര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് സിപിഐയുടെ മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിന് എതിരെ നടപടിക്ക് പാര്‍ട്ടിയില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പാലക്കാട് ജില്ലാ നേതൃത്വമാണ് ഇസ്മായിലിന് എതിരെ ശക്തമായ നടപടിവേണമെന്ന ആവശ്യം ഉയര്‍ത്തിയത്. ഈ സമയത്ത് തന്നെയാണ് ആലപ്പുഴയിലും സിപിഐ വിമത പ്രശ്നം നേരിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top