പ്ലസ്‌വണ്ണുകാരന്റെ അത്മഹത്യയില്‍ ആരോപണ വിധേയനായ ക്ലര്‍ക്ക് അവധിയില്‍; വാട്‌സപ്പില്‍ സന്ദേശമിട്ടെന്ന് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം കുറ്റിച്ചലില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളിലെ ക്ലര്‍ക്കായ ജെ സനല്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് ആരോപണം.
റെക്കോര്‍ഡ് നല്‍കാനായി എത്തിയ ബെന്‍സണ്‍ ഏബ്രഹാമിനോട് സനൽ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. ഇത് സംബന്ധിച്ച് കുടംബത്തേയും പ്രിന്‍സിപ്പലിനെയും ബെന്‍സന്‍ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കുട്ടിയെ കാണാതായത്. ഇന്നലെ രാത്രി നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്ലര്‍ക്കുമായി തര്‍ക്കം നടന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പലും സ്ഥിരീകരിച്ചു. ഇക്കാര്യം അറിയിക്കാനാണ് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. ക്ലര്‍കിനോട് ചോദിച്ചപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ രാത്രി വൈകി വാട്‌സ്ആപ്പില്‍ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലര്‍ക് മെസേജ് അയച്ച് അറിയിച്ചെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here