കുട്ടിക്കാനത്ത് കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു; നാല് പേര്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ ഭദ്ര (18), സിന്ധു (45)എന്നിവരാണ് മരിച്ചത്. നാല് പേരെ ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിക്കാനത്ത് നിന്ന് മുണ്ടക്കയത്തേക്ക് വരും വഴിയാണ് അപകടമുണ്ടായത്. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴക്ക് സമീപത്ത് 600 അടി താഴ്ചയിലേക്ക് കാര്‍ മറിയുകയായിരുന്നു. പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്തത്. കൊല്ലം, തിരുവനന്തപുരം സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടകാരണം വ്യക്തമല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top