മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ അധികഭൂമി വീണ്ടും അളക്കും; നടപടി പിഴവ് സംഭവിച്ചെന്ന പാർട്ണർമാരുടെ പരാതിയിൽ

ഇടുക്കി: മാത്യു കുഴൽനാടന്‍ എംഎല്‍എയുടെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും. ഹെഡ് സർവേയറുടെ സാന്നിധ്യത്തിൽ അടുത്തയാഴ്ചയാണ് ഭൂമി അളക്കുന്നത്. മുൻപ് ഭൂമി അളന്നതിൽ പിശക് സംഭവിച്ചെന്ന കുഴൽനാടന്റെ ബിസിനസ് പങ്കാളികളുടെ പരാതിയിലാണ് നടപടി. പാർട്ണർമാരായ ടോണി സാബു, ടോം സാബു എന്നിവരാണ് പരാതി ഉന്നയിച്ചത്. ഉടമകളുടെ സാന്നിധ്യത്തിലാണ് ഭൂമി വീണ്ടും അളക്കുന്നത്.

ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ കൈവശമുള്ള ഭൂമിയിൽ അൻപത് സെന്റ് അധികമുണ്ടെന്ന് നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ടും നൽകി. വിജിലൻസ് സർവ്വേ വിഭാഗമാണ് ഭൂമി അന്ന് അളന്നത്. ഈ ഭൂമിയാണ് വീണ്ടും അളക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പുറമ്പോക്ക് ഭൂമി കൈയേറിയാണ് കുഴൽനാടൻ റിസോർട്ട് പണിതതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനുപുറമെ ഭൂമിയുടെ രജിസ്‌ട്രേഷൻ നടത്തിയതിലും ക്രമക്കേട് ഉണ്ടായെന്നും ആരോപണമുണ്ട്. എന്നാൽ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന വാദവുമായി കുഴൽനാടനും രംഗത്തെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top