കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 27 പേര്‍ ആശുപത്രിയില്‍; ചികിത്സ തേടിയത് പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍; പരിശോധനയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്
May 26, 2024 1:19 PM
തൃശൂര്‍: പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണം കഴിച്ച 27 പേര്‍ ആശുപത്രിയിലാണ്.
പെരിഞ്ഞനത്തുള്ള സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ഉള്ളത്. ഇവിടെ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങിയവര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.
പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ഇവര്‍. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ചികിത്സ തേടിയത്. ഭക്ഷ്യസുരക്ഷാവകുപ്പും പോലീസും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പെരിഞ്ഞനം പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here