ആറുവയസുകാരനെ കൊന്നത് ചിരിയോടെ വിശദീകരിച്ച് ജോജോ; പലതവണ കുളത്തില്‍ ചവിട്ടി താഴ്ത്തി

തൃശൂര്‍ കുഴൂരില്‍ ആറുവയസ്സുകാരനെ കൊന്നത് കുളത്തില്‍ ചവിട്ടി താഴ്ത്തി. ചാമ്പക്ക തരാമെന്ന് പറഞ്ഞാണ് അയല്‍വാസിയായ ജോജോ ആറു വയസുകാരനെ കുളത്തിന് സമീപം എത്തിച്ചത്. ഇവിടെ വച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടി കരയുകയും അമ്മയോട് പറയും എന്നും പറഞ്ഞതോടെയാണ് കുളത്തിലേക്ക് എടുത്ത് എറിഞ്ഞത്. കുളത്തില്‍ മുങ്ങിതാഴുന്നതിനിടെ കുട്ടി പല തവണ കരയിലേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍ വെള്ളത്തിലേക്ക് വീണ്ടും തള്ളിവിട്ടു. ഇതെല്ലാം ചിരിയോടെ നോക്കി നിന്ന ശേഷമാണ് കുളത്തിലിറങ്ങി ആറുവയസുകാരനെ ചവിട്ടി താഴ്ത്തിയത്.
പോലീസ് സ്‌റ്റേഷനില്‍ ചിരിയോടെ ജോജോ തന്നെയാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ വിശദീകരിച്ചത്. കുട്ടിയെ കാണാതായി എന്ന വിവരം വന്നപ്പോള്‍ മുതല്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഒരു കുട്ടി കുളത്തിന് സമീപത്തെ ജാതി മരത്തിന് മുകളില്‍ ഇരിക്കുന്ന ജോജോയെ കണ്ടിരുന്നു. കുട്ടിയെ കുറിച്ചുള്ള വിവരം ചോദിച്ചപ്പോള്‍ പാടം വരെ പുറകേ വന്നു എന്നും തിരിച്ച് ഓടിച്ചു എന്നുമാണ് പറഞ്ഞത്. പിന്നാലെ നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനും ഇറങ്ങി. എന്നാല്‍ ആരും കുളത്തിന് സമീപം എത്താതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും പുലര്‍ത്തി.
ബൈക്ക് മോഷണം അടക്കം നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ജോജോ. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ചൂണ്ടയിടലിനും മറ്റുമായി ഈ കുളത്തിന് സമീപം ജോജോ എത്താറുള്ളത് പതിവാണ്. ഇതോടെയാണ് നാട്ടുകാരില്‍ ചിലര്‍ കുളത്തില്‍ പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും. യുവാവിന് പിന്നാലെ കുട്ടി ഓടിപോകുന്ന ദൃശ്യം കൂടി ലഭിച്ചതോടെ പോലീസ് ജോജോയെ കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യം ചെയ്തതോടെ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here