ഉപതിരഞ്ഞെടുപ്പ് ദിവസം ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; ബിജെപിയെ പിന്തുണച്ചത് കൊണ്ട് കൊന്നതാണെന്ന് കുടുംബം
ഉത്തർപ്രദേശിലെ ഉത്തർപ്രദേശിലെ കർഹാൽ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച ദളിത് യുവതിയെ കൊലപ്പെടുത്തി. 23കാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പോലീസ് കണ്ടെത്തി. സമാജ്‌വാദി പാർട്ടി പ്രവർത്തകരായ പ്രശാന്ത് യാദവ്, മോഹൻ കതേരിയ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുചെയ്യുന്നതിനെതിരെ സമാജ്‌വാദി പാർട്ടി പ്രവർത്തകർ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത് പ്രദേശത്ത് സംഘർഷത്തിന് കാരണമായി. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് വെളിപ്പെടുത്തിയതിനാലാണ് പ്രതികൾ അവളെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാപിതാക്കൾ മൊഴി നൽകിയതായി മെയിൻപുരി ജില്ലാ പോലീസ് മേധാവി വിനോദ് കുമാർ അറിയിച്ചു.
മൂന്ന് ദിവസം മുമ്പ് പ്രശാന്ത് യാദവ് വീട്ടിൽ വന്ന് ഏത് പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചെന്നാണ് ഇരയുടെ പിതാവ് പറയുന്നത്. തൻ്റെ കുടുംബത്തിന് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിച്ചതിനാൽ ബിജെപിയുടെ ചിഹ്നമായ താമരയ്ക്ക് വോട്ട് ചെയ്യുമെന്ന് യുവതി മറുപടി നൽകി. യാദവ് അവളെ ഭീഷണിപ്പെടുത്തുകയും സമാജ്‌വാദി പാർട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here