‘എല്‍2: എമ്പുരാന്‍’ അഭ്യൂഹങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പ് ഇട്ട് പൃഥ്വിരാജ്; ഗുജറാത്ത് ഷെഡ്യൂള്‍ ആരംഭിച്ചു
മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല, മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എല്‍2: എമ്പുരാന്‍. 2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം. പിന്നീട് ഇരുവരും ഒന്നിച്ച ബ്രോ ഡാഡി എന്ന ചിത്രത്തെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇക്കാരണങ്ങളാല്‍ തന്നെ എമ്പുരാനെക്കുറിച്ചുള്ള പ്രതീക്ഷകളും വലുതാണ്. സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുജിത്തിനെ മാറ്റിയെന്നും ഗിരീഷ് ഗംഗാധരനാണ് എമ്പുരാന് വേണ്ടി പുതിയ ഫ്രെയിമുകളൊരുക്കുന്നതെന്നും അടുത്തിടെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. ചിത്രത്തിന്റെ ഗുജറാത്ത് ഷെഡ്യൂള്‍ ആരംഭിച്ചെന്ന വിവരം അറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റില്‍ സുജിത് വാസുദേവിന്റെ പേരെടുത്ത് പരാമര്‍ശിച്ചാണ് അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ക്ക് പൃഥ്വിരാജ് ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുന്നത്. എമ്പുരാന്‍ വേണ്ടി ആരും ഇതുവരെ ഗിരീഷ് ഗംഗാധരനെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. പൃഥ്വിരാജ് നായകനായ രണം എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിര്‍മല്‍ സഹദേവ്, എമ്പുരാന്റെ അസോസിയേറ്റ് ഡയറക്ടറാണ്. അദ്ദേഹവും തന്റെ പോസ്റ്റില്‍ സുജിത് ചിത്രത്തിന്റെ ഭാഗമാണെന്ന് പരാമര്‍ശിച്ചിട്ടുണ്ട്.
സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ സയ്യിദ് മസൂദിന്റെ ജീവിത പശ്ചാത്തലത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ചിത്രത്തിന്റെ ഗുജറാത്ത് ഷെഡ്യൂള്‍. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ ഗുജറാത്തിലെ ചിത്രീകരണത്തിന്റെ ഭാഗമാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ടീം എമ്പുരാന്‍ വീണ്ടും യുഎസ്എയിലേക്കും യുകെയിലേക്കും പോകു. വരും ദിവസങ്ങളില്‍ ശേഷിക്കുന്ന വിദേശ ഷെഡ്യൂളിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദുബായിലെ ചിത്രീകരണം കൂടി പൂര്‍ത്തിയായാല്‍ ടീം വീണ്ടും കേരളത്തിലേക്ക് മടങ്ങും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here