‘ഇക്കാര്യത്തില്‍ എനിക്ക് ലാലേട്ടനോട് അസൂയയാണ്’; പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍; ‘എമ്പുരാന്‍’ സെറ്റിലെ അനുഭവം ഓര്‍ത്ത് താരം
മലയാളത്തിലെ തിരക്കുള്ള താരം എന്നതിലുപരി കഴിവ് തെളിയിച്ച ഒരു സംവിധായകന്‍ കൂടിയാണ് പൃഥ്വിരാജ്. നിലവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എല്‍2: എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി തിരക്കിലാണ് താരം. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ഒരിക്കല്‍ കൂടി പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് എമ്പുരാന്‍. മോഹന്‍ലാലിനോട് തനിക്ക് അസൂയ തോന്നുന്ന ഒരു സ്വഭാവത്തെക്കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്.
വിജയപരാജയങ്ങള്‍ ഒരിക്കലും ഹൃദയത്തിലെടുക്കാത്ത ആളാണ് മോഹന്‍ലാലെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. തനിക്ക് ചുറ്റും പല കാര്യങ്ങള്‍ സംഭവിക്കുമ്പോഴും എപ്പോഴും ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് മോഹന്‍ലാല്‍ എന്നു പൃഥ്വിരാജ് പറയുന്നു. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താനുള്ള മോഹന്‍ലാലിന്റെ കഴിവ് ചില സമയങ്ങളില്‍ തന്നെ അസൂയപ്പെടുത്തുന്നുണ്ടെന്ന് പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
എമ്പുരാന്റെ യുഎസ്എ ഷെഡ്യൂളില്‍ നിന്നുള്ള മനോഹരമായ അനുഭവം പൃഥ്വിരാജ് പങ്കുവച്ചു. യുഎസ്എ ഷെഡ്യൂളിനിടെ, ടീമിനെ ട്രീറ്റ് ചെയ്യാന്‍ ഒരു വ്യക്തി സിനിമയുടെ സെറ്റിലേക്ക് രുചികരമായ ദോശയും മീന്‍ കറിയും കൊണ്ടുവന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണവും വിശപ്പും മൂലം അവശനായിരുന്നു മോഹന്‍ലാല്‍. ഭക്ഷണം കൊണ്ടുകൊടുത്തപ്പോള്‍ അദ്ദേഹം അതീവ സന്തോഷവാനായിരുന്നു. ഷൂട്ട് കഴിഞ്ഞ് നല്ല ഭക്ഷണം കിട്ടിയപ്പോള്‍ ഒരു കുട്ടിയെപ്പോലെ മോഹന്‍ലാല്‍ സന്തോഷം പ്രകടിപ്പിച്ചത് പൃഥ്വിരാജ് ഓര്‍ത്തെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here