അബ്രഹാം ഖുറേഷിയും സയ്യിദ് മസൂദും തിരുവനന്തപുരത്തേക്ക്; എമ്പുരാന്റെ കേരള ഷെഡ്യൂള്‍ ഉടന്‍ തുടങ്ങും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എല്‍2: എമ്പുരാന്‍ എന്ന ചിത്രത്തിന്റെ യുഎസ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂള്‍ ഉടന്‍ തുടങ്ങാനിരിക്കുകയാണ്. ചെന്നൈയിലെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ടീം എമ്പുരാന്‍ ബാക്കി ഷൂട്ടിങ്ങിനായി കേരളത്തിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരത്തും കൊച്ചിയിലുമായി വിപുലമായ രീതിയിലായിരിക്കും എമ്പുരാന്‍ കേരള ഷെഡ്യൂള്‍ ചിത്രീകരണം ഉണ്ടാകുക എന്നാണ് പൃഥ്വിരാജിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എമ്പുരാന്റെ ഏറ്റവും വലിയ ഷെഡ്യൂള്‍ തിരുവനന്തപുരത്തായിരിക്കും ചിത്രീകരണം നടക്കുക. കേരളത്തില്‍ എത്തുമ്പോള്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയാകുമോ അതോ അബ്രഹാം ഖുറേഷിയായി തുടരുമോ എന്ന് വ്യക്തമല്ല. ആദ്യഭാഗമായ ലൂസിഫറിലേതു പോലെ തിയറ്ററുകളെ ഇളറക്കി മറിക്കുന്ന ഒരു ഇന്‍ട്രോയാണ് മോഹന്‍ലാലിന് വേണ്ടി സംവിധായകന്‍ പൃഥ്വിരാജ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാലിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, സായി കുമാര്‍, ബൈജു സന്തോഷ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും തിരുവനന്തപുരം ഷെഡ്യൂളിന്റെ ഭാഗമായേക്കും. ചെന്നൈയിലെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമേ ടീം കേരളത്തില്‍ എത്തുകയുള്ളൂ. കേരളത്തിലായിരിക്കും പൃഥ്വി എമ്പുരാന് പാക്കപ്പ് പറയുക. ജൂലൈയോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പ്ലാന്‍. 2025ല്‍ എമ്പുരാന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top