ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നനായി പുരുഷന്‍റെ യാത്ര; വിശദീകരണവുമായി റെയിൽവേ
ലോക്കൽ ടെയിനിൻ്റെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നനായി യുവാവിന്‍റെ യാത്ര. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) നിന്നും കല്യാണിലേക്ക് പോയ ടെയിനിലാണ് സംഭവം. ഘാട്കോപ്പർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് നൂൽബന്ധമില്ലാതെ ഒരാൾ കമ്പാർട്ട്മെൻ്റിലേക്ക് ഓടിക്കയറിയത്.
യാത്രക്കാർ ബഹളംവച്ചിട്ടും ഇറങ്ങിപ്പോകാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് തൊട്ടടുത്ത ബോഗിയിൽ ഉണ്ടായിരുന്ന ടിക്കറ്റ് കളക്ടറെ (TC) വിവരം അറിയിക്കുകയും അടുത്ത സ്റ്റേഷനിൽ ഇറക്കി വിടുകയുമായിരുന്നു. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും അബദ്ധത്തിൽ ട്രെയിനിൽ കയറിയതാണെന്നുമാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. റെയിൽവേ പോലീസ് ഇയാളെ ഉടൻ പിടികൂടി, വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം സ്റ്റേഷന് പുറത്ത് വിട്ടതായും അധികൃതർ അറിയിച്ചു.
Mumbai Local Viral Video, naked man in mumbai local train pic.twitter.com/kjTGnnCkyd
— Chinmay jagtap (@Chinmayjagtap18) December 17, 2024
സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീകൾ നഗ്നനായ പുരുഷനോട് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. റെയിൽവേ ഉദ്യോഗസ്ഥൻ ഇയാളെ പുറത്തേക്ക് തള്ളുന്നതും വീഡിയോയിൽ കാണാം. മാനസിക രോഗിയാവാനാണ് സാധ്യതയെന്നും വൈദ്യസഹായം ലഭിക്കേണ്ടതുണ്ടെന്നുമാണ് ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തുന്നത്.
അതേസമയം വിമർശനവുമായും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സംഭവം യാത്രക്കാരുടെ സുരക്ഷയെപ്പറ്റി ആശങ്ക ഉയർത്തുന്നുവെന്ന് ആക്ടിവിസ്റ്റ് ലത അർഗഡെ ആരോപിച്ചു. ഘാട്‌കോപ്പർ പോലുള്ള തിരക്കേറിയ സ്റ്റേഷനിൽ നിന്ന് ഒരു തടസവുമില്ലാതെ ആ മനുഷ്യന് നഗ്നനായി ട്രെയിനിൽ കയറാൻ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് അർഗഡെയുടെ വിമർശനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here